Site icon Janayugom Online

കൊല്ലത്ത് 14 കാരനെ തട്ടിക്കൊണ്ട് പോയി; കുട്ടിയെ രക്ഷിച്ച് പൊലീസ്

കൊല്ലത്ത് 14 കാരനെ സാമ്പത്തിക ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് തട്ടിക്കൊണ്ട് പോയി. ബന്ധുവില്‍ നിന്നും കുട്ടിയുടെ കുടുംബം 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കിയിരുന്നില്ല. പണം വാങ്ങിയെടുക്കാന്‍ ബന്ധുവിന്റെ മകന്‍ കൊട്ടേഷന്‍ നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പാറശാല പൊലീസാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയെ തട്ടിയെടുത്ത് തമിഴ്നാട് മാര്‍ത്താണ്ഡത്തേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. ഒരു ലക്ഷം രൂപക്കാണ് കൊട്ടേഷന്‍ നല്‍കിയത്.

കൊട്ടിയത്തെ വീട്ടില്‍നിന്നാണ് കുട്ടിയെ തട്ടികൊണ്ട് പോയത്. അതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒമ്പത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. മയക്കുമരുന്ന് നല്‍കി ആക്രമികള്‍ തന്നെ ബോധരഹിതനാക്കിയെന്ന് 14കാരന്‍ പറഞ്ഞു. സഹോദരിയെ അടിച്ചു വീഴ്ത്തിയതിന് ശേഷമാണ് തന്നെ കടത്തിയതെന്നും സംഘത്തിലുണ്ടായിരുന്നവര്‍ തമിഴാണ് സംസാരിച്ചതെന്നും കുട്ടി പറഞ്ഞു. മര്‍ത്താണ്ഡം സ്വദേശി ബിജുവിനെ പൊലീസ് പിടികൂടി. മറ്റ് പ്രതികള്‍ രക്ഷപ്പെട്ടു. പ്രതികള്‍ സഞ്ചരിച്ച കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Eng­lish sum­ma­ry; A 14-year-old child was kid­napped in Kol­lam; The police res­cued the child
You may also like this video;

Exit mobile version