Site iconSite icon Janayugom Online

14 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു; 63കാരന് 25 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് കോടതി

പതിനാലുകാരിയെ ക്രൂരമായി പീഡിപ്പിച്ചയാള്‍ക്ക് 25 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച് കോടതി. ഗികര്‍ഗാഡിയ സ്വദേശിയായ ഹസദേവ് മജ്ഹിയ്ക്കാണ് (63) പോക്‌സോ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. ഒഡിഷയിലെ ബരിപാഡയിലാണ് സംഭവം. 2022ലാണ് കുട്ടി പീഡനത്തിന് ഇരയായത്. അറുപതിനായിരം രൂപ പിഴയും പ്രതി അടയ്ക്കണം. പിഴ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അധികമായി ഒന്നര വര്‍ഷം കൂടി ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. 18 സാക്ഷികളേയും മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് വിധി. 

പിതാവ് മരിച്ച ശേഷം ബന്ധുവിനൊപ്പം താമസിച്ചുവരികയായിരുന്നു പെണ്‍കുട്ടി. ഭക്ഷണം അടക്കമുള്ള വസ്തുക്കള്‍ വാങ്ങി നല്‍കി പ്രലോഭിച്ചായിരുന്നു പീഡനം. രണ്ട് മാസത്തിന് ശേഷമാണ് കുട്ടി വിവരം ബന്ധുവിനോട് പറയുന്നത്. ഇതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Exit mobile version