കടലിന് അടിത്തട്ടില്‍ ജീവിക്കുന്ന മത്സ്യത്തെ പിടികൂടി ഒരു കൂട്ടം ആളുകള്‍. ഏകദേശം 16 അടി നീളമുള്ള ഓര്‍ഫിഷിനെയാണ് മത്സ്യത്തൊഴിലാളികള്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി കരയില്‍ എത്തിച്ചത്. ചിലിയില്‍ നിന്ന് പിടികൂടിയ ഭീമന്‍ മത്സ്യത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഭീമന്‍ മത്സ്യത്തെ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആളുകള്‍. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്.
കടലിന്റെ അടിത്തട്ടിലുണ്ടാകുന്ന ഭൂചലനമാണ് മത്സ്യത്തെ കരയുടെ അടുത്തേക്ക് എത്തിച്ചതെന്ന് കരുതുന്നു.അതേസമയം ഭൂചലനമുണ്ടാകാന്‍ പോകുന്നത് അറിയാവുന്ന മത്സ്യമാണ് ഓര്‍ഫിഷ് എന്നും നിരവധി കമന്റുകളാണ് വരുന്നുണ്ട്. എന്നാല്‍ അടിത്തട്ടില്‍ കാണപ്പെട്ടുന്ന ഈ ഇനം മത്സ്യങ്ങള്‍ അസുഖമോ പ്രായാധിക്യമോ സംഭവിച്ചാല്‍ കടലിന്റെ ഉപരിതലത്തിലേക്ക് എത്താറുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
English Summary:A 16-foot long oarfish caught
You may also like this video