ഭിന്നശേഷിക്കാരിയായ പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ പ്രതി രാജീവിനെ(41) തിരുവനന്തപുരം അതിവേഗ കോടതി 47 വർഷം കഠിന തടവിനും 25000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. ജഡ്ജി ആർ രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 8 മാസം കൂടുതൽ തടവ് അനുഭവിക്കണം.
2020 സെപ്റ്റംബർ 25ന് വീട്ടിൽ ആരുമില്ലാത്ത സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ സഹോദരി പ്രതിയെ അവിടെ കിടന്ന ഒരു വടി എടുത്ത് അടിച്ച് ഓടിക്കുകയായിരുന്നു. പീഡനത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റു. ഇരുകുട്ടികളും നിലവിളിച്ചത് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്.

