Site iconSite icon Janayugom Online

കൂട്ട ബലാത്സം​ഗത്തിന് ഇരയായ പതിനാറുകാരി പ്രസവിച്ച പെൺകുഞ്ഞ് മരിച്ചു

ചൗബേപൂരിൽ കൂട്ട ബലാത്സം​ഗത്തിന് ഇരയായ പതിനാറുകാരി പ്രസവിച്ച പെൺകുഞ്ഞ് മരിച്ചു. പൊലീസ് മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 2024ലാണ് ഏഴ് പേർ ചേർന്ന് പെൺകുട്ടിയെ പീ‍‍ഡനത്തിന് ഇരയാക്കിയത്. അന്ന് പിതാവിന്റെ പരാതിയിൽ പൊലീസ് രണ്ടുപേർക്കെതിരെ കേസെടുത്തിരുന്നു. മറ്റ് അഞ്ചു പേർ കൂടി തന്നെ ബലാത്സം​ഗം ചെയ്തതായും പെൺകുട്ടി പറഞ്ഞിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയ‌ിലെത്തിച്ചെങ്കിലും യാത്രാമദ്ധ്യേ പ്രസവിക്കുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം ഇവരെ ഡിസ്ചാർജ് ചെയ്തു. അമ്മാവന്റെ വീട്ടിലെത്തിയ പെൺകുട്ടിക്ക് സുരക്ഷക്കായി പൊലീസ് മൂന്ന് വനിതാ കോൺസ്റ്റബിൾമാരെ വിന്യസിച്ചിരുന്നു. പെൺകുഞ്ഞ് പൂർണ ആരോ​ഗ്യവതിയായിരുന്നുവെന്നും പെട്ടെന്നായിരുന്നു മരണമെന്നും ബന്ധുക്കൾ പറഞ്ഞു.

Exit mobile version