രാജസ്ഥാനില്‍ പതിനേഴുകാരനെ തട്ടികൊണ്ടുപോയി ഒരാഴ്ച്ച തടവില്‍ പാര്‍പ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുപ്പത് വയസ്സുകാരിക്ക് 20 വര്‍ഷം തടവ് വിധിച്ച് ബുണ്ടി പോക്‌സോ കോടതി. 2023 ഒക്ടോബറിലാണ് സംഭവം നടന്നത്. ദെയ്‌ഖേദ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തില്‍ നിന്നാണ് കുട്ടിയെ തട്ടികൊണ്ടുപോയത്. തൊട്ടടുത്ത ഗ്രാമവാസിയായ ലാലിഭായ് മോഗ്യയാണ് പ്രതി.
മദ്യവും ലഹരിയും നല്‍കി ഒരാഴ്ചയോളം കുട്ടിയെ തടവിലാക്കി പീഡിപ്പിച്ചുവെന്ന് കുട്ടിയുടെ അമ്മ പരാതി നല്‍കി. ബുണ്ടിയിലെ ജുവനൈല്‍ ജസ്റ്റിസ് കോടതിയുടെ ഉത്തരവിന്മേല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുകയായിരുന്നു. ഐപിസി 363, 75, ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ വകുപ്പ് 84, പോക്‌സോ നിയമത്തിനു കീഴില്‍ 5എല്‍/6 എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയാണ് കേസെടുത്തത്.

