തൃണമൂൽ കോൺഗ്രസ് അനുഭാവിയായ 17കാരൻ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അക്രമസംഭവങ്ങളിലാണ് മരണം. പതിനൊന്നാം ക്ലാസുകാരനായ ഇമ്രാൻ ഹസൻ കൊല്ലപ്പെട്ടത്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ദേഗാംഗ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.
പ്രദേശത്ത് തൃണമൂൽ നടത്തിയ ഘോഷയാത്രയിൽ പങ്കെടുത്ത് മടങ്ങവെയാണ് ഇമ്രാന് നേരെ അക്രമികള്‍ ബോംബെറിഞ്ഞതെന്ന് ദൃക്സാക്ഷി പറയുന്നത്. തൃണമൂൽ ഘോഷയാത്ര നടക്കുന്നതിനിടെ സമീപത്തെ സ്കൂളിന് മുകളിൽ നിന്നും പ്രതികൾ ഘോഷയാത്രക്ക് നേരെ ബോംബെറിയുകയായിരുന്നു. ഇമ്രാന്‍റെ മൃതദേഹവുമായി പോകുന്നതിനിടയിലേക്കും അക്രമികൾ ബോംബെറിഞ്ഞുവെന്നും ഇതിൽ രണ്ട് പേർ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം സംസ്ഥാനത്ത് നടക്കുന്ന അക്രമസംഭവങ്ങൾക്കെതിരെ അന്വേഷണം നടത്തണമെന്നും കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.
English Summary:A 17-year-old Trinamool activist was killed by a bomb in Bengal
You may also like this video