Site iconSite icon Janayugom Online

വിവാഹത്തിന് വിസമ്മതിച്ച 19 കാരിയെ പിതാവും സഹോദരന്മാരും കഴുത്തറുത്ത് കൊലപ്പെടുത്തി

CRIMECRIME

വിവാഹം കഴിക്കാന്‍ വിസമ്മതിച്ച 19 കാരിയെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ബിഹാറിലെ കോട്‌വ ഗ്രാമത്തിലാണ് സംഭവം. കിരണ്‍ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. തന്റെ ഇഷ്ടത്തിനൊത്ത ആണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ചതിനാണ് സഹോദരന്മാരും പിതാവും ചേര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പിതാവ് ഇന്ദ്രദിയോ റാമിനെയും സഹോദരന്മാരെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശേഷം ഇവര്‍ മൃതദേഹം പാടത്ത് ഉപേക്ഷിച്ചതായും ഗോപാര്‍ഗഞ്ജ് പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രിയോടെയാണ് ഉറങ്ങുകയായിരുന്ന കിരണിനെ മുറിയിലെത്തി സഹോദരന്മാരും പിതാവും ചേര്‍ന്ന് കൊലപ്പെടുത്തിയത്. പിന്നീട് പാടത്ത് മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തു. തൊട്ടടുത്തദിവസം ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയ നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസുകാരാണ് കൃത്യം നടത്തിയവരെ കണ്ടെത്തിയത്. റാം പതിവായി മദ്യപിക്കുന്നയാളാണെന്നും മദ്യലഹരിയിലാകാം ക്രൂരകൃത്യം നടത്തിയതെന്നും ഭാര്യ കലാവതി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: A 19-year-old girl who refused to get mar­ried was behead­ed by her father and brothers

You may like this video also

Exit mobile version