പാകിസ്ഥാനില്‍ ഇരുപത് വയസുകാരിയെ കല്ലെറിഞ്ഞ് കൊന്നു. വ്യഭിചാര കുറ്റം ആരോപിച്ച് ഭര്‍ത്താവും രണ്ട് സഹോദരന്മാരും ചേര്‍ന്നാണ് യുവതിയെ കല്ലെറിഞ്ഞു കൊന്നത്. പഞ്ചാബ് പ്രവിശ്യയിലെ രാജന്‍പൂരിലാണ് സംഭവം. കൊല്ലുന്നതിന് മുന്‍പ് യുവതിയെ ഭര്‍ത്താവും സഹോദരന്മാരും ക്രൂരപീഡനത്തിനിരയാക്കിയിരുന്നു.
അല്‍ക്കാനി ഗോത്രത്തില്‍പ്പെട്ട യുവതിയാണ് അക്രമണത്തില്‍ കൊല്ലപ്പെട്ടത്. കുറ്റകൃത്യത്തിനു ശേഷം ഓടി രക്ഷപ്പെട്ട സഹോദരങ്ങള്‍ പഞ്ചാബിനും ബലൂചിസ്ഥാനും അടുത്തുള്ള അതിര്‍ത്തി പ്രദേശത്ത് ഒളിച്ചിരിക്കുകയിരുന്നെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവ് യുവതിക്കെതിരെ വ്യഭിചാരക്കുറ്റം ആരോപിച്ചിരുന്നതായും പൊലീസ് പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കണക്കുകള്‍പ്രകാരം രാജ്യത്ത് സമാന രീതിയില്‍ കൊല്ലപ്പെടുന്നവര്‍ 1000 ലധികമാണ്. കുടുംബാംഗങ്ങള്‍ തന്നെയാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്നും അവര്‍ പറയുന്നു.
English Summary:A 20-year-old woman was stoned to death by her husband and brothers on suspicion of adultery
You may also like this video