പുതുപ്പാടിയില്‍ യുവാവ് മാതാവിനെ കുത്തി പരിക്കേല്‍പ്പിച്ചു. പുതുപ്പാടി മണല്‍ വയലില്‍ പുഴങ്കുന്നുമ്മല്‍ റമീസ് (21)ആണ് മാതാവ് സഫിയയെ കുത്തി പരുക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ സഫിയയുടെ കൈയ്ക്ക് പരിക്കേറ്റു. പിന്നാലെ താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലില്‍ സഫിയ ചികിത്സതേടി. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. റമീസ് മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും മുമ്പ് രണ്ടു തവണ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നുവെന്നുമാണ് വിവരം. റമീസിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ പരിശോധനക്ക് ശേഷം താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
കോഴിക്കോട് പുതുപ്പാടിയില്‍ ലഹരിക്കടിമയായ 21കാരൻ മാതാവിനെ കുത്തി പരിക്കേൽപ്പിച്ചു

