ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ 22കാരനായ ഇന്റേണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സങ്കെത് പണ്ഡിത്രാവോ ദബാഡെയാണ് മരിച്ചത്. ഹോസ്റ്റല്‍ മുറിയിലെ കുളിമുറിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവാവിനെ മുറിക്ക് പുറത്തേക്ക് കാണാതായതോടെ സംശയം തോന്നിയ ഹോസ്റ്റലിലുള്ള മറ്റു സുഹൃത്തുക്കള്‍ വാര്‍ഡനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാര്‍ഡനെത്തി മുറി തള്ളി തുറന്ന് നടത്തിയ പരിശോധനയിലാണ് കുളിമുറിയില്‍ മരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
നാഗ്പൂരിലെ എയിംസില്‍ 22കാരനായ ഇന്റേണിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

