Site iconSite icon Janayugom Online

ബാഡ്മിന്റൺ കളിക്കുന്നതിനിടെ 25കാരന്‍ കുഴഞ്ഞു വീണ് മരിച്ചു

ബാഡ്മിന്റൺ കളിക്കുന്നതിനിടെ 25കാരൻ ഹൃദയാഘാതം മൂലം മരിച്ചു. ഹൈദരാബാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഗുണ്ട്ല രാകേഷ് എന്നയാൾ ആണ് മരിച്ചത്. ഖമ്മം ജില്ലയിലെ തല്ലഡയില്‍ നിന്നുള്ള മുന്‍ ഡെപ്യൂട്ടി സര്‍പഞ്ച് ഗുണ്ട്‌ല വെങ്കടേശ്വര്‍ലുവിന്റെ മകനാണ്. ഞായറാഴ്ച രാത്രി 8:00 മണിയോടെ നാഗോൾ സ്റ്റേഡിയത്തിൽ നടന്ന ഡബിൾസ് ബാഡ്മിന്റൺ മത്സരത്തിൽ രാകേഷ് പങ്കെടുക്കുന്ന വീഡിയോയാണ് വൈറലായത്.

മത്സരത്തിനിടെ ഷട്ടില്‍ കോക്ക് എടുക്കാന്‍ കുനിഞ്ഞ് നിമിഷങ്ങള്‍ക്കകം രാകേഷ് കോര്‍ട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സഹതാരങ്ങള്‍ ഉടന്‍ തന്നെ ഓടിയെത്തുന്നതും കൂട്ടത്തില്‍ ഒരാള്‍ സിപിആര്‍ നല്‍കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. ഉടന്‍ തന്നെ ഇയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് മരണകാരണം.

Exit mobile version