പാമ്പുകടിയേറ്റ് ചികിത്സ തേടിയെത്തിയ 44കാരന്‍ വീണ്ടും പാമ്പ് കടിയേറ്റ് മരിച്ചു. രാജസ്ഥാനിലെ പൊഖ്‌റാനിലാണ് സംഭവം നടന്നത്. ജസബ് ഖാനാണ് മരിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ 20നാണ് ജസബ് ഖാന് കാലില്‍ പാമ്പു കടിച്ചത്. ഇടന്‍ തന്നെ അദ്ദേഹത്തെ പൊഖ്‌റാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഇരുപത്തിയാറിന് ജസബ് വീട്ടിലേക്ക് മടങ്ങി. പിറ്റേ ദിവസം വീണ്ടും ജസബ്ഖാന്റെ അടുത്ത കാലില്‍ പാമ്പ് കടിക്കുകയായിരുന്നു. ഇത്തവണ ജോധ്പുരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ജസബ് ഖാന് മരിച്ചത്.
ആദ്യം പാമ്പ് കടിയേറ്റതില്‍ നിന്ന് പൂര്‍ണമായി മോചിതനാവാത്തതിനാലാകാം രണ്ടാമത് കടിയേറ്റയുടന്‍ യുവാവ് മരിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ജസബിനെ കടിച്ച പാമ്പിനെ വീട്ടുകാര്‍ തല്ലിക്കൊന്നു. അണലിയുടെ ഇനത്തില്‍പ്പെട്ട ‘ബന്ദി’ എന്ന പാമ്പാണ് ജസബിനെ കടിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. രാജസ്ഥാനിലെ മരുപ്രദേശത്താണ് ഈ പാമ്പിനെ കണ്ടുവരുന്നത്.
English Summary:A 44-year-old man was bitten again after returning for treatment after being bitten by a snake; Died while undergoing treatment
You may also like this video