ആയിരനല്ലൂർ RPL H 9 കോട്ടേഴ്സിൽ 7-ാം ബ്ലോക്കിൽ ചന്ദ്രശേഖരനാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 21-ാം തീയതി ഉച്ചയോടെ മിഠായി നൽകാമെന്ന് പറഞ്ഞ് കോട്ടേഴ്സിലേക്ക് വിളിച്ചുവരുത്തിയ കുട്ടിയെ ചന്ദ്രശേഖരൻ കുട്ടിയെ പ്രകൃതി വിരുദ്ധ പീഢനത്തിന് വിധേയനാക്കുകയായിരുന്നു. വൈകുന്നേരം ജോലികഴിഞ്ഞ് വീട്ടിലെത്തിയ അമ്മയോട് കുട്ടി പീഢന വിവരം പറയുകയും. ഉടൻ തന്നെ അമ്മ ഏരൂർ പോലീസ് സ്റ്റേഷനിൽ പരാതിനൽകുകയുമായിരുന്നു. ഏരൂർ CI പുഷ്പകുമാറിൻ്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം പ്രതിയെ പിടി കൂടുകയായിരുന്നു. ഉച്ചയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
അഞ്ചു വയസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയ 52കാരൻ അറസ്റ്റിൽ

