മെഷീൻ ഉപയോഗിച്ച് തെങ്ങില്‍ കയറി തേങ്ങ പറിക്കുന്നതിനിടെ കടന്നൽ കൂടിളകി, കടന്നലിന്റെ കുത്തേറ്റ് 55കാരൻ മരിച്ചു. തരിയോട് എട്ടാംമൈൽ ചെറുമലയിലെ ജോയ് പോളാണ് മരിച്ചത്. കടന്നൽ കുത്തേറ്റ് തെങ്ങിൽ വെച്ച് തന്നെ അവശനിലയിലായ ജോയ് പോളിനെ ഓടിക്കൂടിയ നാട്ടുകാർ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, രാത്രിയോടെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയായിരുന്നു.
വയനാട്ടിൽ കടന്നൽ കുത്തേറ്റ് 55കാരന് ദാരുണാന്ത്യം

