Site iconSite icon Janayugom Online

സ്‌കൂള്‍ ബസ് ഇറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോ ഇടിച്ചു തെറിപ്പിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി വാഹനമിടിച്ച് മരിച്ചു. തിരൂര്‍ നന്നമ്പ്രം സ്‌കൂളിലെ ഒന്‍പതുവയസുകാരി ഷെഫ്‌ന ഷെറിന്‍ എന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്. ഉച്ചയോടെ തിരൂര്‍ തെയ്യാല പാണ്ടിമുറ്റം എന്ന സ്ഥലത്തുവച്ചായിരുന്നു അപകടം. 

പരീക്ഷ കഴിഞ്ഞ് വരികയായിരുന്ന വിദ്യാര്‍ഥിനി തന്റെ സ്റ്റോപ്പില്‍ ഇറങ്ങിയ ശേഷം റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിരെ വന്ന ഗുഡ്‌സ് ഓട്ടോറിക്ഷ ഇടിച്ചത്. സ്‌കൂള്‍ ബസില്‍ ഡ്രൈവര്‍ അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. അപകടം നടന്ന വിവരം ബസ് ഡ്രൈവറും അറിഞ്ഞിരുന്നില്ല. 

അപകട ശേഷം ബസ് പോകുന്നത് പുറത്തുവന്ന സിസി ടിവി ദൃശ്യങ്ങളില്‍ കാണാം. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ആദ്യം തിരൂരങ്ങാടി ആശുപത്രിയും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Eng­lish Summary:A 5th class stu­dent who was hit by an auto while cross­ing the road after get­ting off the school bus died
You may also like this video

Exit mobile version