ഉത്തര്‍പ്രദേശില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച ശേഷം 60 കാരന്‍ ആത്മഹത്യ ചെയ്തു. ബറേലി ജില്ലയിലെ ഫരീദ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായ വീട്ടുകാര്‍ പരാതി നല്‍കുകയും തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.
തെരച്ചിലിനിടെ പ്രതി ഷേര്‍ മുഹമ്മദിന്റെ വീട്ടിലെത്തിയപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഇയാള്‍ ബലമായി പീഡിപ്പിക്കുന്നതാണ് വീട്ടുകാര്‍ കണ്ടത്. വീട്ടുകാരെ കണ്ട ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ അമ്മയുടെ പരാതില്‍ പ്രതിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതിക്കായി പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ മുഹമ്മദിനെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.
English Summary:A 60-year-old man who molested a five-year-old girl committed suicide in UP
You may also like this video