ബിഹാറിലെ ഷാപൂർ ഗ്രാമത്തില്‍ കുരങ്ങുകളുടെ കൂട്ട ആക്രമണത്തെ തുടർന്ന് 67കാരന് ദാരുണാന്ത്യം. കന്നുകാലികൾക്ക് തീറ്റ ശേഖരിക്കാൻ പോകുന്നതിനിടെ രാംനാഥ് ചൗധരിയെ 20ലധികം കുരങ്ങുകൾ ആക്രമിക്കുകയായിരുന്നു. ആളുകൾ ഓടിക്കൂടിയപ്പോഴേക്കും രാംനാഥ് ചൗധരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അദ്ദേഹത്തെ മധുബാനി സദർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുരങ്ങുകള്‍ കൂട്ടമായെത്തി ആക്രമിച്ചു; 67കാരന് ദാരുണാന്ത്യം

