Site iconSite icon Janayugom Online

പൊന്നാനിയിൽ കടന്നൽ കുത്തേറ്റ് 74കാരൻ മരിച്ചു

മലപ്പുറം പൊന്നാനി എരമംഗലത്ത് കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു. പൊന്നാനി തൃക്കാവ് സ്വദേശി പുളിക്കത്തറയിൽ പി ആർ ഗോപാലകൃഷ്ണൻ (74) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം.

ക്ഷേത്രദർശനത്തിന് എത്തിയതായിരുന്നു ഗോപാലകൃഷ്ണനെ സമീപത്തെ മരത്തിൽ നിന്നുമുള്ള കടന്നൽ കൂട്ടങ്ങൾ ആക്രമിക്കുകയായിരുന്നു. കടന്നൽ ആക്രമണത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Eng­lish Sum­ma­ry: A 74-year-old man died after being stung by a wasp in Ponnani
You may also like this video

Exit mobile version