Site iconSite icon Janayugom Online

വിധവാ പെന്‍ഷന്‍ ലഭിക്കുന്നതിന് സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് 75 കാരിയെ ബലാത്സംഗംചെയ്തു

raperape

വിധവാ പെൻഷൻ ലഭിക്കാന്‍ സഹായിക്കാമെന്ന വ്യാജേന 75 കാരിയായ വയോധികയെ ബലാത്സംഗം ചെയ്തയാള്‍ അറസ്റ്റിലായി. ഹസ്മുഖ് ദേവിപൂജക് എന്നയാളാണ് പെന്‍ഷന്‍ വാങ്ങാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി വയോധികയെ വിജനമായ സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്തത്. തുടർന്ന് ഇവരുടെ ആഭരണങ്ങളുമായി ഇയാള്‍ കടന്നുകളഞ്ഞതായും പൊലീസ് പറഞ്ഞു.
സംഭവം ആരോടെങ്കിലും അറിയിച്ചാൽ കൊന്നുകളയുമെന്നും കുടുംബാംഗങ്ങളെ ഉപദ്രവിക്കുമെന്നും ഇയാൾ ഇവരെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. വീട്ടിലേക്ക് മടങ്ങാൻ പ്രതി 100 രൂപ നൽകിയ ശേഷം രക്ഷപ്പെടുകയായിരുന്നുവെന്ന് ഇര പരാതിയിൽ പറയുന്നു. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടാനായെന്നും ഇയാള്‍ക്കെതിരെ കേസ് ചുമത്തിയെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: A 75-year-old woman has been raped after promis­ing to help her pay a wid­ow’s pension

You may like this video also

Exit mobile version