Site iconSite icon Janayugom Online

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ കേസെടുക്കാനാകില്ലെന്ന് അലഹാബാദ് കോടതി

തെര‌ഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പരാജയപ്പെട്ടാല്‍ കേസെടുക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. പ്രകടനപത്രികയില്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ ഉറപ്പുള്ളവയായി കണക്കാന്‍ കഴിയില്ലെന്നും ഇവ ഏതെങ്കിലും നിയമപ്രകാരം നിര്‍മ്മിച്ചതല്ലെന്നും ജസ്റ്റിസ് ദിനേഷ് പഥക് നിരീക്ഷിച്ചു.

1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാനുള്ള വ്യവസ്ഥയുണ്ടെങ്കിലും, രജിസ്ട്രേഷൻ റദ്ദാക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നില്ല. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ച് ഖുര്‍ഷിദ് റഹ്മാന്‍ എസ് റഹ്മാന്‍ 2020ലാണ് അലിഗഡ് ജില്ലയിലെ വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കുന്നത്.

2014ലെ ലോകസഭ തെരഞ്ഞെടുപ്പ് വേളയില്‍ അമിത് ഷാ നടത്തിയ പ്രഖ്യാപനങ്ങള്‍ പാലിച്ചില്ലെന്നും പൊതുജനങ്ങളെ വ‌ഞ്ചിച്ചു, വിശ്വാസവഞ്ചന, തട്ടിപ്പ് തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. അലിഗഡ് കോടതിയില്‍ ഹര്‍ജി നിരസിച്ചു. ഇതിനെതിരെയാണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

eng­lish sum­ma­ry; A Alla­habad court has ruled that a case can­not be reg­is­tered if elec­tion promis­es are not kept

you may also like this video;

Exit mobile version