ഒഡാഷയില്‍ സ്ഫോടന വസ്തു വിഴുങ്ങി ആനകുട്ടി ചത്തു. അങ്കുൾ ജില്ലയിലാണ് സംഭവം. അഞ്ച് വയസുള്ള ആനക്കുട്ടിയാണ് ചത്തത്. സ്ഫട വസ്തു വിഴുങ്ങുകയും അത് പൊട്ടിതെറിക്കുകയുമായിരുന്നു. വായും ആന്തരാവയവങ്ങളും ചിതറിയ നിലയിലായിരുന്നു. ജില്ലയിലെ ബന്തല വനമേഖലയിലെ വനപ്രദേശത്ത് കൂട്ടത്തിനൊപ്പം മേയുമ്പോഴാണ് അറിയാതെ സ്ഫോടക വസ്‌തു വായിലായത്. പൊട്ടിത്തെറിച്ചതോടെ വായിൽ ഗുരുതരമായ പരിക്കേറ്റതിന് പിന്നാലെ ആനക്കുട്ടി കൂട്ടം തെറ്റുകയും ചെയ്തു. വനമേഖലയിൽ വീണുകിടന്ന ആനയെ നാട്ടുകാരാണ് കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പും വെറ്ററിനറി ഡോക്ടർമാരുടെ സംഘവും സ്ഥലത്തെത്തി ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. ഒഡിഷയിലെ മയൂർഗഞ്ചിലും കഴിഞ്ഞ മാസം ഭക്ഷണത്തിനകത്ത് ഒളിപ്പിച്ച ബോംബ് വിഴുങ്ങിയ ഒഡാഷയില്‍ സ്ഫോടന വസ്തു വിഴുങ്ങി ആനകുട്ടിക്ക് ദാരുണാന്ത്യംകൊമ്പനാന ചത്തിരുന്നു.
ഒഡാഷയില്‍ സ്ഫോടന വസ്തു വിഴുങ്ങി ആനകുട്ടിക്ക് ദാരുണാന്ത്യം

