ആക്രമണത്തിന്റെ ഭീകരചിത്രങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന കീവില്‍ നിന്ന് സന്തോഷകരമായ ഒരു വാര്‍ത്ത പങ്കുവച്ച് ഉക്രെയ്‍ന്‍ വിദേശകാര്യ മന്ത്രാലയം. കീവിലെ അഭയകേന്ദ്രത്തില്‍ ജനിച്ച പെണ്‍കുഞ്ഞിന്റെ ചിത്രം ട്വീറ്റ് ചെയ്താണ് യുദ്ധക്കെടുതികള്‍ക്കിടയിലെ കുഞ്ഞു സന്തോഷം മന്ത്രാലയം പങ്കുവച്ചത്.കത്തുന്ന കെട്ടിടങ്ങള്‍ക്കും ആക്രമണം നടത്തുന്ന റഷ്യന്‍ ടാങ്കുകള്‍ക്കും ഇടയില്‍ , ഞങ്ങളുടെ അറിവില്‍ ‚ആദ്യമായി കീവിലെ അഭയകേന്ദ്രത്തില്‍ ഒരു കുഞ്ഞ് ജനിച്ചു. ഞങ്ങള്‍ സ്വാതന്ത്ര്യം എന്ന് വിളിക്കും — എന്ന അടിക്കുറിപ്പോടെയാണ് മന്ത്രാലയത്തിന്റെ ഔദ്യേഗിക ട്വിറ്റര്‍ പേജില്‍ കുഞ്ഞിന്റെ ചിത്രം പങ്കുവച്ചത്.
English Summary: A baby is born on the battlefield of Ukraine
You may like this video also