Site iconSite icon Janayugom Online

കുഞ്ഞിന്റെ ഫോട്ടോ പങ്കുവെച്ച് ഇന്ത്യൻ സ്വവർഗദമ്പതിമാർ

ഇന്ത്യൻ സ്വവർഗദമ്പതിമാരായ ആദിത്യ മദിരാജും അമിത്ഷായും തങ്ങളുടെ കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ടു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും കുഞ്ഞിന്റെ പങ്കുവച്ചത്. ‘ലോകം ഞങ്ങളുടെ യാനയെ കണ്ടു’ എന്ന കുറിപ്പോടെയാണ് ഇരുവരും ചിത്രങ്ങൾ പങ്കിട്ടത്.

മുൻപ് ഇവർ പങ്കുവെച്ച വീഡിയോയിൽ തങ്ങളുടേത് പെൺകുട്ടിയാണെന്നും യാന എന്നാണ് കുഞ്ഞിന്റെ പേര് എന്നും വെളിപ്പെടുത്തിയിരുന്നു. വാടക ഗർഭപാത്രത്തിലൂടെയാണ് ഇരുവർക്കും കുഞ്ഞുണ്ടായത്. സ്വവർഗ ദമ്പതിമാരായതിനാൽ അണ്ഡദാതാവായ സ്ത്രീയെ കണ്ടെത്താൻ ഒരുപാട് കഷ്ടപ്പെട്ടെന്നും വിഡിയോയിൽ ഇവർ പറഞ്ഞിരുന്നു. പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. മൂന്നു വർഷം മുമ്പ് അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്. സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലാകുകയും വിവാഹം ചെയ്യുകയുമായിരുന്നു.

Eng­lish Sum­ma­ry: A baby was born to a gay couple
You may also like this video

Exit mobile version