മുംബൈ നഗരത്തിൽ ഡിസംബർ 31 അർദ്ധ രാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ ഒമിക്രോൺ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്താണ് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. ക്രിസ്മസിനും പുതുവത്സരത്തലേന്നും കൂട്ടം കൂടുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുംബൈ പോലീസ് നഗരത്തിൽ 144 പ്രഖ്യാപിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണത്തില്‍ 27 ശതമാനം വർധന വന്നതായാണ് കണ്ടെത്തിയത്.
രാജ്യത്ത് ഏറ്റവും കൂടുതൽ ഒമിക്രോൺ സ്ഥിരീകരിച്ചതും മഹാരാഷ്ട്രയിലാണ്. 32 പേർക്കാണ് ഇത് വരെ ഒമൈക്രോൺ പിടിപെട്ടത്. ഇതിൽ 25 പേരും രോഗം ഭേദമായി ആശുപത്രി വിട്ടു. കഴിഞ്ഞ ദിവസം നാല് പേർക്ക് കൂടി പുതുതായി ഒമിക്രോൺ ബാധിച്ചു. ജനുവരിയിയോടെ ഒമിക്രോൺ വ്യാപനം കൂടുവാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന സൂചന. ഗ്രാമങ്ങളിലും ഒമൈക്രോൺ കണ്ടെത്തിയിരുന്നു.
ENGLISH SUMMARY:A ban has been announced in Mumbai
You may also like this video