തിരുവനന്തപുരം വെള്ളറടയിൽ ജനവാസ മേഖലയില്‍ കരടിയിറങ്ങി. പ്രദേശത്തെ റബ്ബർ ടാപ്പിങ് തൊഴിലാളികളാണ് ആദ്യം കരടിയെ കണ്ടത്. പിന്നാലെ ഇവര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് വിവരം അറിയിക്കുകയും ചെയ്തു. ഈ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു.
കരടി റോഡിലൂടെ നടക്കുന്നതും പട്ടികളെ ഓടിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. രണ്ടു ദിവസം മുന്‍പാണ് ടാപ്പിങ് തൊഴിലാളികള്‍ കരടിയെ കണ്ടത്. ഈ പ്രദേശത്ത് മുന്‍പും കരടിയുടെ ആക്രമണമുണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിലും കരടി സാന്നിധ്യം കാണുകയാണെങ്കില്‍ കൂട് സ്ഥാപിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.