Site iconSite icon Janayugom Online

തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിന് നേരെ ബോംബ് ആക്രമണം; 10 പേര്‍ കൊല്ലപ്പെട്ടു

തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഹര്‍ണായിയിലാണ് സംഭവം. കല്‍ക്കരി ഖനി തൊഴിലാളികളായിരുന്നു സ്‌ഫോടനത്തില്‍പ്പെട്ട ട്രക്കില്‍ ഉണ്ടായിരുന്നത്. ബോംബ് പൊട്ടിത്തെറിച്ച സമയത്ത് 17 ഖനിത്തൊഴിലാളികള്‍ ട്രക്കിലുണ്ടായിരുന്നുവെന്ന് മേഖലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ഹസ്രത്ത് വാലി ആഗ പറഞ്ഞു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ബലൂചിസ്ഥാനില്‍ വിഘടനവാദ ഗ്രൂപ്പുകള്‍ പതിറ്റാണ്ടുകളായി കലാപം നടത്തിവരുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി അതിര്‍ത്തി പ്രദേശങ്ങളില്‍ അക്രമം വര്‍ദ്ധിച്ചുവരികയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.

Exit mobile version