കണ്ണൂർ പരിയാരത്ത് അമ്മയ്ക്കൊപ്പം കിണറ്റിൽ വീണ ആറുവയസ്സുകാരനായ ധ്യാൻ കൃഷ്ണ മരിച്ചു. ജൂലൈ 25നാണ് പരിയാരം സ്വദേശിനിയായ ധനജ രണ്ട് മക്കളുമായി ആത്മഹത്യാശ്രമം നടത്തിയത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് ധനജ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഭർതൃമാതാവ് ശ്യാമളയുടെ പീഡനത്തെക്കുറിച്ചും ധനജ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശ്യാമളക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ആത്മഹത്യാശ്രമത്തിനിടെ പരിക്കേറ്റ ധനജയുടെ കാലിന് പൊട്ടലുണ്ട്. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിക്കും പരിക്കേറ്റിരുന്നെങ്കിലും ഇരുവരും ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ധ്യാൻ കൃഷ്ണ ഇന്ന് രാവിലെയാണ് മരിച്ചത്.
കണ്ണൂരിൽ അമ്മയ്ക്കൊപ്പം കിണറ്റിൽ വീണ കുട്ടി മരിച്ചു

