Site icon Janayugom Online

ബ്രിട്ടീഷ് എഫ്-35 യുദ്ധവിമാനം കടലിൽ തകർന്നു വീണു

മെഡിറ്ററേനിയൻ കടലില്‍ ബ്രിട്ടീഷ് എഫ്-35 യുദ്ധവിമാനം കടലിൽ തകർന്നുവീണു. അപകടം നടന്നയുടൻ പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് റോയൽ നേവിയുടെ വിമാനവാഹിനിക്കപ്പലായ എച്ച്എംഎസ് ക്യൂൻ എലിസബത്തിലേക്ക് സുരക്ഷിതമായി തിരിച്ചെത്തി. അതേസമയം പോർവിമാനം തകർന്നുവീണതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

അന്താരാഷ്ട്ര സമുദ്രാതിർത്തിക്ക് മുകളിലാണ് സംഭവം നടന്നത്. അപകടത്തിൽ മറ്റ് വിമാനങ്ങളൊന്നും ഉൾപ്പെട്ടിട്ടില്ല. പറന്നുയർന്ന ഉടൻ തന്നെ ജെറ്റ് താഴേക്ക് പതിച്ചതായി പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പറഞ്ഞു. ഇറാഖിലും സിറിയയിലും സൈനിക ദൗത്യങ്ങളില്‍ പങ്കെടുത്തിരുന്ന വിമാനവാഹിനിയാണ് എച്ച്എംഎസ് ക്യൂന്‍ എലിസബത്ത്. 

നൂറ് ദശലക്ഷത്തിലധികം ഡോളര്‍ വിലയേറിയതാണ് സൂപ്പർസോണിക് വേഗതയില്‍ സഞ്ചരിക്കുന്ന എഫ് 35 യുദ്ധവിമാനങ്ങള്‍. അതീവ നൂതന സ്റ്റെല്‍ത്ത് ടെക്നോളജി ഉപയോഗിക്കുന്ന വിമാനമായതിനാല്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ക്കായി ബ്രിട്ടീഷ് നാവികസേന അന്തര്‍വാഹിനികള്‍ ഉപയോഗിച്ച് തെരച്ചില്‍ ശക്തമാക്കി.

ENGLISH SUMMARY:A British F‑35 fight­er jet crash­es into the sea
You may also like this video

Exit mobile version