ഹൈദരാബാദിൽ നിന്ന് ഒഡീഷയിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു. 20ഓളം ഭക്തജനങ്ങളുമായി പോയ തീർത്ഥാടന ബസ് ട്രക്കിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ നാല് പേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹൈദരാബാദിൽ നിന്ന് ഒഡീഷയിലെ ഗയയിലേക്ക് തീർഥയാത്ര പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പുലർച്ചെ 5.30നാണ് ബസ് ബുദിഖ്മാരി സ്‌ക്വയറിനടുത്ത് വെച്ച് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ഹൈദരാബാദിലെ ചാർമിനാർ പ്രദേശത്തെ ബസ് ഡ്രൈവർ ഉദയ് സിംഗാണ് മരിച്ചത്. പരിക്കേറ്റ യാത്രക്കാരെ പണ്ഡിറ്റ് രഘുനാഥ് മുർമു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
English Summary: A bus carrying pilgrims collided with a truck; Three deaths
You may also like this video