Site iconSite icon Janayugom Online

ഉത്ത‍ർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; അഞ്ച് പേർക്ക് ദാരുണാന്ത്യം

ഉത്ത‍ർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചുണ്ടായ അപകടത്തില്‍ കുട്ടികളടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം. ബീഹാറിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്ന ബസിനാണ് തീപിടിച്ചത്. ബസിൽ 80 ഓളം യാത്രക്കാർ ഉണ്ടായിരുന്നു. ബസിന്റെ എമർജൻസി എക്സിറ്റ് തുറക്കാൻ സാധിക്കാഞ്ഞതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. ഇന്ന് പുല‍ർച്ചെ അ‍ഞ്ച് മണിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. തീപിടുത്തം ആരംഭിച്ചപ്പോൾ മിക്ക യാത്രക്കാരും ഉറക്കത്തിലായിരുന്നു. എഞ്ചിൻ കമ്പാർട്ടുമെന്റിന് സമീപം തീ പടർന്ന് ക്യാബിനിലുടനീളം അതിവേഗം പടർന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അതേസമയം ബസിന്റെ ഡ്രൈവർ ചില്ല് തകർത്ത് രക്ഷപ്പെട്ടു. അപകടത്തിൽ ബസ് പൂ‍ർണമായും കത്തി നശിച്ചു. ബസിന്റെ ഗിയർ ബോക്സിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.

Exit mobile version