Site iconSite icon Janayugom Online

മോറിയയിൽ ഈസ്റ്റർ ആഘോഷത്തിനായി പുറപ്പെട്ട ബസ് കൊക്കയിൽ വീണു; 45 മരണം

ഈസ്റ്റ‍‍ർ ആഘോഷത്തിനായി പുറപ്പെട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞ് 45 പേര്‍ മരിച്ചു. ദക്ഷിണാഫ്രിക്കയിലെ വടക്കൻ പ്രവിശ്യയായ ലിംപോപോയിലാണ് സംഭവം. ബസ് പാലത്തിൽ നിന്ന് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ചാണ് അപകടമുണ്ടായത്. ജോഹന്നസ്ബ‍‍ർ​ഗിൽ നിന്നും 305 കിലോമീറ്റ‍ർ അ​കലത്തിലുള്ള മലയിടുക്കിലാണ് ദുരന്തം. 

അപകടത്തിൽ എട്ടുവയസ്സുകാരിയായ കുട്ടി മാത്രമാണ് രക്ഷപെട്ടത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലത്തിൽ നിന്ന് തെന്നിമാറിയ ബസ് 164 അടി താഴ്ചയിലേക്ക് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ് ഗതാഗത മന്ത്രി വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ബോ‍ട്സ്വാന റജിസ്ട്രേഷനിലുള്ള വാഹനമാണ്. നിരവധി മൃതദേഹങ്ങൾ ഇതുവരെ വാഹനത്തിൽ നിന്ന് പുറത്തെടുക്കാനോ തിരിച്ചറിയാനോ സാധിച്ചിട്ടില്ല. പലരുടെയും മൃതദേഹങ്ങൾ കത്തികരിഞ്ഞ നിലയിലാണ്. 

ബോട്സ്വാനയിൽ നിന്ന് മോറിയ പട്ടണത്തിലേക്ക് ഈസ്റ്റർ തീർത്ഥാടനത്തിന് പോകുകയായിരുന്ന ബസ്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാകം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൻ്റെ കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും റോഡ് സുരക്ഷാ ക്യാമ്പയിനുമായി ബന്ധപ്പെട്ട് അപകടം നടന്ന ലിംപോപോ പ്രവിശ്യയിൽ ഉണ്ടായിരുന്ന ഗതാഗത മന്ത്രി സിന്ദിസിവെ ചിക്കുംഗ പത്ര കുറിപ്പിൽ അറിയിച്ചു. സയണിസ്റ്റ് ക്രിസ്ത്യൻ ചർച്ചിൻ്റെ ആസ്ഥാനമാണ് മോറിയ.

Eng­lish Summary:A bus leav­ing for the East­er cel­e­bra­tion in Mori­ah fell into the Koka; 45 death
You may also like this video

Exit mobile version