സൗദി അറേബ്യയില്‍ ഓടുന്ന ബസിന് തീപിടിച്ചു. അധ്യാപികമാർ സഞ്ചരിച്ച ബസിനാണ് തീപിടിച്ചത്. സൗദി വടക്കൻ മേലയിലെ അല്‍ ജൗഫിലാണ് അപകടമുണ്ടായത്.അബ്ദുൽ സലാം അൽ ഷറാറി എന്ന യുവാവാണ് ബസിനുള്ളിൽ ചാടിക്കയറി ആറ് അധ്യാപികമാരെ രക്ഷപ്പെടുത്തിയത്. യുവാവിന്റെ ഇടപെടലില്‍ വൻ ദുരന്തമാണ് ഒഴിവായത്. പുക നിറഞ്ഞ ബസിനുള്ളില്‍ വാതിലുകള്‍ തുറക്കാന്‍ കഴിയാതെ അധ്യാപികമാര്‍ കുടുങ്ങിയിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ അബ്ദുൽ സലാമിന്റെ കൈകാലുകൾക്ക് പൊള്ളലേറ്റു. ഉടൻ തന്നെ അദ്ദേഹത്തെയും അധ്യാപികമാരെയും പൊലീസ് ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങലില്‍ വൈറലാണ്. കൂടാതെ അബ്ദുൽ സലാമിന്റെ ധീരതയേ ജനങ്ങള്‍ അഭിനന്ദിക്കുകയും ചെയ്തു.അതേസമയം യുവാവിനെ ആദരിക്കാനുള്ള ഒരുക്കത്തിലാണ് പ്രാദേശിക ഭരണകൂടം.

