Site iconSite icon Janayugom Online

മലപ്പുറം കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; വൻ ദുരന്തമൊഴിവായത് തലനാരിഴക്ക്

മലപ്പുറം കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ‘സന’ എന്ന ബസിനാണ് തീപിടിച്ചത്. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ബസ്സിന് സാങ്കേതിക തകരാറുണ്ടായപ്പോൾ ഡ്രൈവർ അബ്ദുൾ ഖാദർ വാഹനം നിർത്തി പരിശോധിക്കുന്നതിനിടെയാണ് പുക ഉയരുന്നത് കണ്ടത്. ഈ സമയം ബസ്സിന്റെ ഓട്ടോമാറ്റിക് ഡോർ ലോക്കായി. ഉടൻ തന്നെ ഡ്രൈവർ വാതിൽ ചവിട്ടി തുറന്ന് യാത്രക്കാരെ പുറത്തിറക്കി. ഇതിനു പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version