Site iconSite icon Janayugom Online

പതിനഞ്ചുകാരന്‍ ഓടിച്ച കാർ കയറിയിറങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ഡല്‍ഹിയില്‍ പതിനഞ്ചുകാരന്‍ ഓടിച്ച കാർ കയറിയിറങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. വീടിനു പുറത്ത് നിന്ന് കളിക്കുകയായിരുന്നു അനാബിയയാണ്(2) മരിച്ചത്. ദില്ലിയിലെ പഹാർഗഞ്ചിലാണ് സംഭവം. വീടിന് പുറത്തുള്ള ഇടവഴിയിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയുടെ മേൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഓടിച്ച കാർ കയറി ഇറങ്ങുകയായിരുന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

സമീപവാസികള്‍ ഓടിയെത്തി കാർ തള്ളിമാറ്റി കുട്ടിയെ പുറത്തെടുത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടം നടക്കുമ്പോൾ വാഹനമോടിച്ചത് 15 വയസുകാരനായ കുട്ടിയാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൊലീസ് കണ്ടെത്തി. സംഭവത്തിൽ കാറുടമയ്ക്കും മകനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

Exit mobile version