Site iconSite icon Janayugom Online

പാതിരപ്പള്ളിയിൽ കാർ വർക്ക്ഷോപ്പിന് തീപിടിച്ചു

പാതിരാപ്പള്ളി ക്യാമലോട്ട് ഹോട്ടലിന് എതിർവശത്ത് ഇ ആന്റ് എ എന്ന കാർ വർക്ക്ഷോപ്പ് ഓഫീസിന് തീപിടിച്ചു. ഇന്ന് രാവിലെ 6.45 നായിരുന്നു സംഭവം. ആലപ്പുഴയിൽ നിന്ന് രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്. സമയോജിതമായ ഇടപെടലുകൾ കൊണ്ട് വാഹനങ്ങൾക്ക് ഒന്നും തന്നെ കേടുപാടുകൾ സംഭവിച്ചിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായത്. ഓഫീസ് റൂമിലെ ഇന്റീരിയർകളും, ഇലക്ട്രിക് ഉപകരണങ്ങൾ, അവിടെ സൂക്ഷിച്ചിരുന്ന ഓയിലുകളും കത്തി നശിച്ചു.

Exit mobile version