ഹരിദ്വാർ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് മതസമ്മേളനത്തിന്റെ സംഘാടകനായ യതി നരസിംഹാനന്ദക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തു.
പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ അക്രമത്തിന് ആഹ്വാനം നടത്തിയതിന് നരസിംഹാനന്ദക്കെതിരെ നേരത്തെയും കേസുകളുണ്ട്. ഇതോടെ കേസിൽ പ്രതിചേർക്കപ്പെട്ടവരുടെ എണ്ണം അഞ്ചായി. വിദ്വേഷ പ്രസംഗത്തിൽ ആദ്യം കേസെടുക്കാൻ വിസമ്മതിച്ച പൊലീസ് പ്രതിഷേധം കനത്തതോടെയാണ് നടപടിയെടുത്തത്.
സാഗർ സിന്ധു മഹാരാജ്, സ്വാതി അന്നപൂർണ, ധരം ദാസ്, ജിതേന്ദ്ര ത്യാഗി എന്നിവരെയാണ് നേരത്തെ കേസിൽ പ്രതിചേർത്തത്. മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, ആരാധനാലയത്തിന്റെ വിശുദ്ധി തകർക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഹരിദ്വാറിൽ നടന്ന ധർമ സൻസദ് പരിപാടിക്കിടെ ഹിന്ദുത്വ വാദികൾ മുസ്ലിം വംശഹത്യക്കും അവർക്കെതിരെ ആയുധമെടുക്കാനും ആഹ്വാനം ചെയ്തിരുന്നു.
English Summary: A case has been filed against Narasimhananda
You may like this video also