Site iconSite icon Janayugom Online

വന്യജീവി സങ്കേതത്തിലെ പുലിയെ കൊന്നു; 64 പേർക്കെതിരെ കേസ്

ഉത്തർപ്രദേശിലെ കതർനിയഘട്ട് വന്യജീവി സങ്കേതത്തിൽ പുലിയെ കൊന്ന സംഭവത്തിൽ പത്ത് സ്ത്രീകളടക്കം 64 പേർക്കെതിരെ കേസെടുത്തു. പുലിയെ ഗ്രാമീണർ തല്ലിക്കൊലപ്പെടുത്തുകയായിരുന്നു. ബുധനാഴ്ച രാവിലെ നാട്ടിലിറങ്ങിയ പുലിയുടെ ആക്രമണത്തിൽ 13 പേർക്ക് പരിക്കേറ്റിരുന്നു. ഇതിനുപിന്നാലെയാണ് ആളുകൾ സംഘടിച്ചത്.

പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും നൂറുകണക്കിന് ഗ്രാമീണർ വടികളുമായി ഒന്നിച്ചെത്തുകയായിരുന്നു. സംഭവത്തിൽ ചില വനംവകുപ്പ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.

വന്യജീവി സംരക്ഷണ നിയമമടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.

Eng­lish summary;A case has been reg­is­tered against 64 peo­ple who killed a tiger at a wildlife sanctuary

You may also like this video ;

Exit mobile version