അമ്മയെ 10 വർഷത്തോളം വീട്ടിൽ പൂട്ടിയിട്ട സംഭവത്തിൽ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനും സഹോദരനുമെതിരെ കേസെടുത്തു. ചെന്നൈയിൽ പൊലീസ് ഇൻസ്‌പെക്ടറായിരുന്ന ഷൺമുഖസുന്ദരം (50), ഇളയ സഹോദരൻ വെങ്കിടേശൻ (45) എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവരുടെ അമ്മ ജ്ഞാനജ്യോതി(72)യെയാണ് പത്തുവര്‍ഷത്തോളം മുറിയില്‍ പൂട്ടിയിട്ടത്.
വീടിന്റെ താക്കോൽ നൽകാൻ ഇരുവരും വിസമ്മതിച്ചതിനെത്തുടർന്ന് പൊലീസിന്റെ സഹായത്തോടെ സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ ബലം പ്രയോഗിച്ച് കയറിയാണ് ജ്ഞാനജ്യോതിയെ രക്ഷപ്പെടുത്തിയത്. ഇവരെ തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജില്ലാ കളക്ടർ ദിനേശ് പൊൻരാജ് ഒലിവർ പറഞ്ഞു.
വിശക്കുമ്പോൾ ജ്ഞാനജ്യോതി ശബ്ദമുണ്ടാക്കുകയും അയൽവാസികൾ ബിസ്‌കറ്റോ പഴങ്ങളോ എറിഞ്ഞു നൽകുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജ്ഞാനജ്യോതിയുടെ അവസ്ഥയെക്കുറിച്ച് അയൽവാസികൾക്ക് അറിയാമായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. അമ്മയുടെ പെൻഷൻ തുകയായ 30,000 രൂപ വെങ്കിടേശൻ എല്ലാ മാസവും കൈപ്പറ്റിയിരുന്നുവെന്ന് ഷൺമുഖസുന്ദരം മാധ്യമങ്ങളോട് പറഞ്ഞു.
English summary;A case has been registered against a former police officer who locked his mother for 10 years
You may also like this video;