Site iconSite icon Janayugom Online

വിദ്വേഷ പ്രസംഗം നടത്തിയതിന് ആള്‍ദൈവത്തിനെതിരെ കേസെടുത്തു

മഹാത്മാഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ വാക്കുകള്‍ ഉപയോഗിച്ചതിനും രാഷ്ട്രപിതാവിനെ കൊന്നതിന് നാഥൂറാം ഗോഡ്സെയെ വാഴ്ത്തിയതിനും കാളീചരണ്‍ മഹാരാജിനെതിരെ റായ്പൂര്‍ പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തു. റായ്പൂര്‍ മുന്‍ മേയര്‍ പ്രമോദ് ദുബെയുടെ പരാതിയില്‍ തിക്രപാര പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്.

ഐപിസി സെക്ഷന്‍ 505(2) (സമൂഹത്തില്‍ വിദ്വേഷം സൃഷ്ടിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ പ്രസ്താവനകള്‍), സെക്ഷന്‍ 294 ( പൊതു സ്ഥലത്ത് അസ്ലീലം) എന്നിവ പ്രകാരമാണ് കാളീചരണിനെതിരെ കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച റായ്പൂരിലെ രാവണന്‍ ഭട്ട ഗ്രൗണ്ടില്‍ നടന്ന ധരം സന്‍സദില്‍ സംസാരിക്കവേ “രാഷ്ട്രീയത്തിലൂടെ രാഷ്ട്രം പിടിച്ചെടുക്കുകയാണ് ഇസ്ലാമിന്റെ ലക്ഷ്യം” എന്നും കാളീചരണ്‍ ആരോപിച്ചു. 

അതേസമയം കാളീചരണ്‍ മഹാരാജിന്റെ പരാമര്‍ശത്തിലൂടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വറ്ററിലൂടെ മഹാത്മാഗാന്ധിയെ ഉദ്ധരിച്ചു. “നിങ്ങള്‍ക്ക് എന്നെ ചങ്ങലയിലിടാം, പീഡിപ്പിക്കാം, ഈ ശരീരം നശിപ്പിക്കാം, പക്ഷേ നിങ്ങള്‍ക്ക് എന്റെ ചിന്തകളെ തടവിലാക്കാന്‍ കഴിയില്ല- മഹാത്മാഗാന്ധി” രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ENGLISH SUMMARY:A case has been reg­is­tered against God for mak­ing hate speech
You may also like this video

Exit mobile version