Site icon Janayugom Online

നോണ്‍ ഹലാല്‍: തുഷാരയ്ക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്തു, ആസൂത്രിത അക്രമമെന്ന് പൊലീസ്

റസ്റ്റോറന്റിന് മുന്നില്‍ നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ച് കച്ചവടം നടത്തുന്ന സംരംഭക തുഷാരയും ഭര്‍ത്താവ് അജിത്തും ചേര്‍ന്ന് നടത്തിയത് സംഘടിത അക്രമമാണെന്ന് പൊലീസ്. ഇരുവരും ഒളിവിലാണെന്നും ഇവരെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും ഇന്‍ഫോ പാര്‍ക്ക് പൊലീസ് അറിയിച്ചു. ഇവരെകൂടാതെ സുഹൃത്ത് അപ്പുവും ഒളിവിലാണെന്നും പൊലീസ് അറയിച്ചു. ഇയാള്‍ക്കും തുഷാരയ്ക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്തു, ആസൂത്രിത അക്രമമെന്ന് പൊലീസ് പറഞ്ഞു. നിരവധി കേസിലെ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. തുഷാരയുടെ ഭര്‍ത്താവ് അജിത്ത് മറ്റൊരു കേസില്‍ പ്രതിയാണ്യ ചേരാനല്ലൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഇംതിയാസ് കൊലപതകക്കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. 

ഇന്‍ഫോപാര്‍ക്കിന് സമീപം കഴിഞ്ഞദിവസമാണ് സംഭവം. ചില്‍സേ ഫുഡ് സ്പോട്ട് എന്ന ഫുഡ് കോര്‍ട്ടില്‍ കട നടത്തുന്ന നകുല്‍, സുഹൃത്ത് ബിനോജ് ജോര്‍ജ് എന്നിവരെയാണ് തുഷാരയും സംഘവും ആക്രമിച്ചതെന്നും ഫുഡ് കോര്‍ട്ടില്‍ ബോംബേ ചാട്ട്, ബേല്‍പൂരി എന്നിവ വില്‍ക്കുന്ന നകുലിന്റെ പാനിപൂരി സ്റ്റാള്‍ തുഷാരയും സംഘവും പൊളിച്ചുമാറ്റുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇത് ചോദ്യം ചെയ്ത നകുലിനെയും ബിനോജ് ജോര്‍ജിനെയും ഇവര്‍ അക്രമിക്കുകയായിരുന്നുവെന്നും പരിക്കേറ്റ ബിനോജ് ശസ്ത്രക്രിയയെ തുടര്‍ന്ന് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം ഫുഡ് കോര്‍ട്ടിലെ കടയില്‍ തനിക്ക് അവകാശമുണ്ടെന്ന് പറഞ്ഞായിരുന്നു തുഷാരയുടം സംഘവും ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച്‌ കേസുകള്‍ നിലവിലുണ്ടെന്നും വിശദമായ അന്വേഷണത്തിനൊടുവില്‍ പൊലീസ് കണ്ടെത്തി. നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് യുവാക്കള്‍ തന്നെ ആക്രമിച്ചെന്ന് ആരോപിച്ചാണ് തുഷാര ആദ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇതേതുടര്‍ന്ന് സംഘപരിവാര്‍ സംഘടനകള്‍ വിഷയം ഏറ്റെടുത്തു. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ തുഷാരയുടെ പ്രചരണം വ്യാജപ്രചരണമാണെന്ന് പൊലീസ് കണ്ടെത്തി. 

തുഷാര ലൈവില്‍ വന്ന് തന്നെ കച്ചവടം നടത്താന്‍ അനുവദിക്കുന്നില്ലെന്നും ജിഹാദികള്‍ ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപണം ഉന്നയിച്ചിരുന്നു. നകുലും സുഹൃത്തും ചേര്‍ന്ന് ആക്രമിച്ചവെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ചൂണ്ടിക്കാട്ടി തുഷാരയുടെ നേതൃത്വത്തില്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഇത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. അജിത്തും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ സംഘടിതമായ ആക്രമണമമായിരുന്നു ഇതെന്ന് ഇന്‍ഫോപാര്‍ക്ക് പൊലീസ് പറഞ്ഞു. ഒളിവില്‍പോയവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

ENGLISH SUMMARY:A case has been reg­is­tered against Thushara and her husband
You may also like this video

Exit mobile version