പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗര്‍ഭം നിയമവിരുദ്ധമായി അലസിപ്പിച്ച കേസിലെ പ്രതിയായ ഡോക്ടര്‍ പിടിയിലായി. കൃഷ്ണപുരം ജെ ജെ ഹോസ്പിറ്റല്‍ നടത്തി വരുന്ന ഡോ. ജോസ് ജോസഫ് (68) ആണ് കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്.
കിളികൊല്ലൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ഗിരീഷ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ കായംകുളം, ശക്തികുളങ്ങര പൊലീസ് സ്റ്റേഷനുകളില്‍ സമാന സ്വഭാവമുള്ള കേസുകളില്‍ പ്രതിയായിട്ടുള്ളയാളാണ്. ശക്തികുളങ്ങര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സമാന സ്വഭാവത്തിലുള്ള കേസില്‍ ഉള്‍പ്പെടരുതെന്നുള്ള വ്യവസ്ഥയിന്‍ ജാമ്യത്തില്‍ നില്‍ക്കവേയാണ് പ്രതി കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് എസ്, സന്തോഷ് കുമാര്‍ സി, ലാലു എസ്, സിപിഒമാരായ സാജ്, ബിജീഷ്, അനിതകുമാരി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.