Site icon Janayugom Online

എലത്തൂരില്‍ തീവെയ്പ്പ് കേസ്; കുറ്റം ചെയ്തത് ഷാരൂഖ് സെയ്ഫി തന്നെയെന്ന് എഡിജിപി

എലത്തൂരില്‍ ട്രെയിനില്‍ തീവച്ചത് ഷാരൂഖ് സെയ്ഫി തന്നെയെന്ന് എഡിജിപി എം.ആര്‍ അജിത്ത് കുമാര്‍. കൃത്യമായ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഷാരൂഖ് സെയ്ഫിക്ക് മറ്റ് സംഘടനകളുടെ സഹായം ലഭിച്ചോ എന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എഡിജിപി അറിയിച്ചു.

ഷാരൂഖ് സെയ്ഫി തീവ്രനിലപാടുകള്‍ വച്ചുപുലര്‍ത്തുകയും അത്തത്തിലുള്ള വിഡിയോകള്‍ സ്ഥിരം കാണുകയും ചെയ്യുന്നയാളാണ്. അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. കേസില്‍ ഇതുവരെ നടത്തിയിട്ടുള്ളത് വിപുലമായ അന്വേഷണമാണെന്നും എഡിപിജി പറഞ്ഞു.

Eng­lish Summary:A case of arson in a train in Elathur; ADGP that Shahrukh Saifi did the crime

You may also like this video

Exit mobile version