യുവതിയെ നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയമാക്കിയ സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്. ഹർജിയിൽ വാദം പൂർത്തിയായിരുന്നു. ജില്ലാ പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ യുവതിക്ക് ഗർഭഛിദ്രത്തിനുള്ള ഗുളിക ജോബി ജോസഫ് വഴിയാണ് കൊടുത്തു വിട്ടത്. യുവതി ഗുളിക കഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ വീഡിയോ കോൾ വിളിച്ച് ഉറപ്പാക്കുകയും ചെയ്തു. അപ്പോഴും ജോബിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.
നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയമാക്കിയ സംഭവം; രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്

