Site iconSite icon Janayugom Online

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവ്

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ യൂട്യൂബർ ഷാജൻ സ്കറിയ നേരിട്ട് ഹാജരാകണമെന്ന് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിട്ടു. ഈ മാസം 12ന് നേരിട്ട് ഹാജരാകണമെന്നാണ് കോടതിയുടെ കർശന നിർദ്ദേശം. ഷാജൻ സ്കറിയയ്ക്ക് നേരത്തെ അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നടപടി. തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു ഷാജൻ സ്കറിയയ്ക്ക് മുൻപ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ, ജാമ്യവ്യവസ്ഥ ലംഘിച്ച് യൂട്യൂബർ വീണ്ടും സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ട സാഹചര്യത്തിലാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിച്ചത്. “പതിനേഴ് കേസുകളിൽ കോടതി സമാന ജാമ്യവ്യവസ്ഥ നൽകിയിരുന്നുവെങ്കിലും യൂട്യൂബർ ഷാജൻ സ്കറിയ ഇത് നിരന്തരം ലംഘിച്ചു,” എന്നും പൊലീസ് കോടതിയെ അറിയിച്ചു. 

Exit mobile version