Site iconSite icon Janayugom Online

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; വ്‌ളോഗര്‍ സൂരജ് പാലാക്കാരന്‍ കീഴടങ്ങി

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ വ്‌ളോഗര്‍ സൂരജ് പാലാക്കാരന്‍ കീഴടങ്ങി. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് സൂരജ് കീഴടങ്ങിയത്. ദിവസങ്ങള്‍ക്ക് മുമ്പ് സൂരജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പട്ടികജാതി പട്ടികവര്‍ഗ വകുപ്പുകള്‍ പ്രകാരം ചുമത്തിയ കേസുകള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിയെ അപമാനിച്ച കേസിലാണ് സൂരജ് പാലാക്കാരന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമര്‍ശം നടത്തുകയും ചെയ്തു എന്നായിരുന്നു സൂരജ് പാലാക്കാരനെതിരെ പരാതി. ക്രൈം ഓണ്‍ലൈന്‍ മാനേജിങ് ഡയറക്ടര്‍ ടി പി നന്ദകുമാറിനെതിരെ പരാതി നല്‍കിയ അടിമാലി സ്വദേശിനിയുടെ പരാതിയില്‍ തന്നെയാണ് സൂരജിനെതിരേയും കേസെടുത്തത്. പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ജാമ്യാമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസ്. 

Eng­lish Summary:A case of insult­ing wom­an­hood; Vlog­ger Suraj Palakkaran surrendered
You may also like this video

Exit mobile version