Site icon Janayugom Online

നാടൻ തോക്ക് കൈവശം വച്ച കേസ്; ഒളിവിലായിരുന്ന രണ്ട് പേരെ കൂടി മേപ്പാടി പോലീസ് പിടികൂടി

police

നാടൻ തോക്ക് കൈവശം വെച്ച കേസിൽ ഒളിവിലായിരുന്ന രണ്ട് പേരെ മേപ്പാടി പോലീസ് പിടികൂടി. തോണിച്ചാൽ, കള്ളാടിക്കുന്ന് വീട്ടിൽ മിഥുൻ (22), മാനന്തവാടി, കല്ലിയോട്ട് വീട്ടിൽ കെ കെ ബാബു (47) എന്നിവരെയാണ് എസ് ഐ സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഞായറാഴ്ച്ച അറസ്റ്റ് ചെയ്‌തത്. ഇതോടെ നാടൻ തോക്കു മായി മൃഗ വേട്ടക്കിറങ്ങിയ മൂന്നംഗ സംഘത്തിലെ മുഴുവൻ പേരും പിടിയിലായി.

ഇതോടെ നാടൻ തോക്കുമായി മൃഗ വേട്ടക്കിറങ്ങിയ മൂന്നംഗ സംഘത്തിലെ മുഴുവൻ പേരും പിടിയിലായി. മാനന്തവാടി, ഒണ്ടയങ്ങാടി, കൈപ്പാട്ട് വീട്ടിൽ ബാലചന്ദ്ര(32) നെ സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു. പോലീസ് തുട രന്വേഷണം നടത്തി വരവേ കേസിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. സർക്കാർ ജോലിക്ക് കാത്തിരിക്കുന്ന മിഥുനെ രക്ഷിക്കാൻ വേണ്ടി അച്ഛനായ മണി കോടതിയിൽ മുൻകൂർ ജാമ്യം തേടുകയും താനാണ് കുറ്റം ചെയ്‌തതെന്ന് പറഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. എന്നാൽ, ഇക്കാര്യങ്ങളിൽ ശാസ്ത്രീയാന്വേഷണം നടത്തിയ പോലീസ് കള്ളങ്ങൾ പൊളിച്ച് ഒളിവിലായിരുന്ന യഥാർത്ഥ പ്രതിയായ മിഥുനെ പിടികൂടുകയാരുന്നു. 

Eng­lish Sum­ma­ry: A case of pos­ses­sion of a coun­try gun; Mep­pa­di police arrest­ed two more peo­ple who were absconding

You may also like this video

Exit mobile version