പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകനെ ശിക്ഷിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി. മൊട്ടമൂട് സ്വദേശി ഉത്തമന് 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണമെന്നും പിഴയൊടുക്കിയില്ലെങ്കിൽ എട്ട് മാസം കൂടി പ്രതി കഠിനതടവ് അനുഭവിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
2023 ഒക്ടോബറിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിൽ ട്യൂഷനെത്തിയ കുട്ടിയെയാണ് അതിക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. മൊബൈലിൽ അശ്ലീല വീഡിയോകൾ കാണിച്ചായിരുന്നു പീഡനം. മാനസികമായി തകർന്ന കുട്ടി പിന്നാലെ വീട്ടിലെത്തിയ ശേഷം മാതാവിനോട് വിവരം പറയുകയായിരുന്നു. പിന്നാലെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

