Site icon Janayugom Online

പെൺകുട്ടിയെ പീഡി പ്പിച്ച കേസ്; ബിജപി എംഎൽഎയ്ക്ക് 25 വർഷത്തെ കഠിന തടവ്

ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബിജെപി എംഎൽക്ക് 25 വർഷത്തെ കഠിന തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ വിധിക്കപ്പെട്ട ശേഷം ബിജെപി എംഎൽഎയെ അയോ​ഗ്യനാക്കി. ബി ജെ പി എം എൽ എ ആയ രാം ദുലർ ​ഗോണ്ടിനെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കിയത്.

സംഭവം നടന്ന് ഒൻപത് വർഷത്തിന് ശേഷമാണ് പ്രത്യേക കോടതി ശിക്ഷ വിധിക്കുന്നത്. 2014 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രാം ദുലർ ഗോണ്ട് വിജയിച്ചതോടെ കേസ് സോൻഭദ്രയിലുള്ള എംപി–എംഎൽഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോടതി വിധിപ്രസ്താവം നടത്തിയത്.

പിഴയായി ഈടാക്കുന്ന 10 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. ശിക്ഷാ കാലാവധിക്കുശേഷം ആറുവർ‌ഷം തെരഞ്ഞെടുപ്പുകളിലും രാം ദുലർ ഗോണ്ടിന് മത്സരിക്കാനാകില്ല.

Eng­lish Sum­ma­ry; A case where the girl was molest­ed; 25 years rig­or­ous impris­on­ment for BJP MLA
You may also like this video

Exit mobile version