Site iconSite icon Janayugom Online

ശസ്ത്രക്രിയക്കിടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവം; ഡോക്ടർക്കെതിരെ മൊഴി നൽകി സുമയ്യ

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയ്ലുണ്ടായ പിഴവുമൂലം യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്കെതിരെ മൊഴി നൽകി രോ​ഗി. കാട്ടക്കട മലയിൻകീഴ് സ്വദേശി സുമയ്യയ്ക്കാണ് ഡോക്ടർമാരുടെ അശ്രദ്ധ മൂലം ദുരവസ്ഥ. ​ഗുരുതരമായ അനാസ്ഥയെ ആരോ​ഗ്യവകുപ്പ് നിസ്സാരമായി കാണുന്നുവെന്ന് സുമയ്യയുടെ സഹോദരീഭർത്താവ് ആരോപിക്കുന്നു. നീതി ലഭിക്കും വരെ പോരാടുമെന്ന് കുടുംബം. 

ഡോ. രാജീവ് കുമാറിന് ശസ്ത്രക്രിയയ്ക്ക് മുമ്പ് പണം നൽകിയിരുന്നു. നെടുമങ്ങാട് പ്രൈവറ്റ് ക്ലിനിക്കിൽ പോയി കണ്ടു. ഒപിയിൽ മറ്റൊരു ഡോക്ടറെ കണ്ടപ്പോൾ നൽകിയ നിർദ്ദേശം അനുസരിച്ചാണ് നെടുമങ്ങാട് ക്ലിനിക്കിൽ പോയതെന്നും സബീർ പറഞ്ഞു. ഡോക്ടറുടെ ഓഡിയോ ക്ലിപ്പ് പുറത്തുവന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും നടപടിയെടുത്തിട്ടില്ല. ആരോഗ്യവകുപ്പിൽ നിന്ന് ആരും സംസാരിച്ചിട്ടില്ലെന്നും സബീർ വെളിപ്പെടുത്തി.

Exit mobile version